Wednesday, November 17, 2010

Colonial Malabar
Exhibition of Archival Sources on British Malabar







പുരാരേഖ പ്രദര്‍ശനത്തിന് സമാപ്തി | Madhyamam

പുരാരേഖ പ്രദര്‍ശനത്തിന് സമാപ്തി



ഫറോക്ക്: ചരിത്ര പുനര്‍ നിര്‍മിതിയില്‍ പുരാരേഖകളുടെ പ്രാധാന്യവും സംരക്ഷണവും വിളിച്ചോതി ഫാറൂഖ് കോളജില്‍ തുടങ്ങിയ ദ്വിദ്വിന പുരാരേഖ പ്രദര്‍ശനം സമാപിച്ചു.
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ സാമൂഹിക രാഷ്ട്രീയ ചരിത്രങ്ങള്‍ പറയുന്ന പ്രദര്‍ശനത്തിന് ഒട്ടേറെ പേരാണെത്തിയത്.
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ സഹായത്തോടെ ഫാറൂഖ് കോളജ് ഹിസ്റ്ററി അസോസിയേഷനാണ് പ്രദര്‍ശനം നടത്തിയത്.
1803നു ശേഷമുള്ള ബ്രിട്ടീഷ് മലബാറിന്റെ അപൂര്‍വമായ ഇരുന്നൂറോളം രേഖകളാണ് പ്രദര്‍ശിപ്പിച്ചത്. മലബാര്‍ കത്തി നിരോധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ 1884ലെ വിളംബരം, അറബിക്കടലിലെ കപ്പല്‍ ഛേദത്തെക്കുറിച്ച് മലബാര്‍ കലക്ടറുടെ കത്ത്, ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള ആരാധാനായലങ്ങള്‍ നിര്‍മിക്കുന്നതിന് ഭൂമി ദാനം ചെയ്യുന്നത് സംബന്ധിച്ച് ടിപ്പുസുല്‍ത്താന്റെ വിളംബരം, 1806ലെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, 1903ലെ മൈസൂര്‍ റെയില്‍വെ ലൈനിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്, കോണ്‍സ്റ്റാന്റിനേപ്പിള്‍ ചക്രവര്‍ത്തി അറക്കല്‍ ബീവിക്ക്1779ല്‍ അയച്ച കത്ത്,ഇ.എം.എസിനെ അറസ്റ്റുചെയ്തവര്‍ക്ക് ഇനാം പ്രഖ്യാപിച്ചുള്ള 1941ലെ വിളംബരം തുടങ്ങി അപൂര്‍വ രേഖകള്‍ പ്രദര്‍ശനത്തിലുണ്ട്.
സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ 'ഗതകാല സ്ത്രീകളുടെ അടയാളങ്ങള്‍' ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. രണ്ടു ദിവസം കൊണ്ട് 2000ലേറെ പേരാണ് പ്രദര്‍ശനത്തിനെത്തിയത്.
പ്രിന്‍സിപ്പല്‍ പ്രഫ. എ. കുട്ട്യാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം മേധാവി പ്രഫ. ഇ.കെ. ഫസലുറഹ്മാന്‍ അധ്യക്ഷതവഹിച്ചു. കോഴിക്കോട് റീജനല്‍ ചീഫ് ആര്‍ക്കൈവിസ്റ്റ് സി.പി. അബ്ദുല്‍ മജീദ്, ഡോ. ടി. മുഹമ്മദലി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡോ. എം.ആര്‍. മന്മദന്‍, കെ.ലുക്മാനുല്‍ ഹക്കീം, എം. സലീന, പി.എന്‍. ഷമീര്‍, പി. സാബിര്‍, സി.കെ. വിന്‍സി എന്നിവര്‍ സംസാരിച്ചു.